Posts

ഒരു ചെറിയ സത്യം

ഇതു സത്യമാണ് .രണ്ടു ദിവസം മുന്‍പ് കേന്ദ്ര മന്ത്രിമാരുടെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തി .ഗ്രാമ വികസന മന്ത്രി കമല്‍ നാഥ്‌ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.ഏകദേശം 263 കോടി രൂപ യാണ് നമ്മുടെ മന്ത്രിയുടെ സ്വത്ത്.അറിയില്ല ഇത്രയും രൂപ ഒരാള്‍ എങ്ങനെ സമ്പാതിക്കുന്നു എന്ന്.തെറ്റിദ്ദഅരിക്കരുത് ഇന്ത്യയിലെ മുഴുവന്‍ മന്ത്രിമാരുടെ വരുമാനത്തിന്ടെ കണക്കെടുത്താല്‍ എത്ര പേര്‍ക്ക് ഒരു ജീവിതം മുഴുവന്‍ രണ്ടു നേരം ഭക്ഷണം നല്‍കാമെന്ന്. ശരി ഇതെല്ലം വെളിപ്പെടുത്തിയ കണക്കുകള്‍.പാരമ്പര്യവും അല്ലാതെയും കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ കോടികള്‍ .പക്ഷെ ഇതെല്ലം ആര്‍ക്കു വേണ്ടി സ്വരൂപിക്കുന്നു .സ്വന്തം വീട്ടുകാര്‍ക്ക് വേണ്ടി ആയിരിക്കുന്മെന്നു ഞാന്‍ പറയുന്നില്ല.എല്ലാം പോട്ടെ ഈ എഴുത്ത് വായിക്കുമ്പോള്‍ നമ്മുടെ ഇന്ത്യയില്‍ എത്ര പേര്‍ പട്ടിണിയും കട ബദ്യതകള്‍ താങ്ങാനും കഴിയാതെ മരിച്ചു വീഴുന്നുണ്ട്‌ അറിയില്ല എന്‍റെ സ്നേഹിതാ നാമിപ്പോഴും ഉറങ്ങി കൊണ്ടേയിരിക്കുന്നു കണ്ണുകള്‍ തുറന്നിരിക്കുമ്പോഴും..................

ആരാണ് ശരി?

കേരളം ഇടതും വലതും മാറി മാറി പരീക്ഷിക്കപ്പെടുന്ന പ്രഹേളികയാണ്.അഞ്ചു വര്‍ഷത്തെ കോലാഹലങ്ങള്‍ ജനങ്ങള്‍ എങ്ങനെ മറക്കുന്നു എന്നതാണ് ഈ മാറ്റം കാണുമ്പൊള്‍ നമുക്ക് ഓര്‍മ്മവരിക. എങ്കിലും ജനം മണ്ടന്മാരയിരുന്നില്ല ,ഇന്നലെവരെ .അവര്‍ക്കറിയാം ഈ മാര്‍ക്സിസവും കമ്യുണിസവും ജാഥകളും ചങ്ങലകളും പിക്കട്ടിങ്ങുമോന്നുമല്ല ജീവിതമെന്ന് .എന്നിട്ടും അവര്‍ സി പി ഐ എം നെ വിശ്വസിച്ചു .ഒരിക്കല്‍ എല്ലാം ശരിയാകും എന്ന് കരുതി സമാധാനിച്ചു .പിണറായി പക്ഷവും അച്ചുത പക്ഷവും അവരുടെ ശക്തി പ്രകടങ്ങളുടെ കാഴ്ചയായി സമ്മേളനങ്ങള്‍ മാറുന്നത് വരെ .ഇന്നലെ വരെ .ഇതുവരെ ഒരു പാര്‍ട്ടി സെക്രട്ടറിയും പറയാത്ത ,കേട്ടാല്‍ ആര്‍ക്കും അഹം ഭാവമാണെന്നു മനസ്സിലാവുന്ന വാക്കുകള്‍ ,എന്നെ തോല്‍പ്പിക്കാന്‍ പറ്റില്ല ,എന്നെ മാറ്റാന്‍ പറ്റില്ലെന്ന തരത്തിലുള്ള വാക്കുകള്‍ കേരളം കേള്‍ക്കുന്നത് വരെ .അതിശയം എങ്ങനെ ഒരു മലയാളി ഇതു കേട്ട് നില്‍ക്കുന്നു ,എന്ന് . ചിലപ്പോള്‍ എന്റെ കാഴ്ചയുടെ മഞ്ഞളിപ്പകാം. e ങ്കിലും ഒരു കാര്യം ഉറപ്പാണ്‌ .ജനങ്ങള്‍ ,ഞങ്ങള്‍ ആരുമാല്ലതയിരിക്കുന്നു. പാവപ്പെട്ടവരുടെ പ്രതീക്ഷയായ ഒരു പാര്‍ട്ടി കൂടി നശിക്കാന്‍ പോകുന്നു .ഏതു ശക്തിയെയാണോ നാം ഭയപ്പെടു...

ലോകസേവാസംഘം

അറിയില്ല എന്താണ് ഇതിനു പിന്നിലെന്ന്.പക്ഷെ വായിച്ചു മറന്ന ഏതോ പുസ്തകത്തില്‍, ഗാന്ധിജി സ്വാതന്ത്രത്തിനു ശേഷം കോണ്‍ ഗ്രസ്സിനെ പിരിച്ചു വിടാനും ,ലോക സേവാസംഘം എന്ന സംഘടന രൂപീകരിച്ചു ഇന്ത്യയുടെയും ലോകത്തിന്ടെയും നന്മയ്ക്കായി പ്രവര്‍ത്തിക്കണം എന്നും വായിച്ചതായി ഓര്‍മ്മിക്കുന്നു.ഇത് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല കാരണം ഞാനൊരു ശരാശരി ഇന്ത്യക്കാരനാണ് .എന്‍ടെ സ്വപ്നങ്ങളും ജീവിതവും ഇവിടെ ഞാന്‍ കുറിച്ചിടുന്നു .അത്ര മാത്രം ....നിങ്ങള്‍ക്കും അത് ചെയ്യാം ..ഇതൊരു സംഘമായി മാറുമെങ്കില്‍ നമുക്ക് സ്വയം ശുദ്ദീകരിച്ചു കൊണ്ട് ഭാരതാംബയെ പുതിയ ശക്തിയാക്കാം. സ്നേഹിക്കപ്പെടുകയും സ്നേഹിക്കയും ചെയ്തു ജാതി മത വര്‍ഗ്ഗ മതിലുകളെ തകര്‍ക്കാം . അടുത്തിരിക്കുന്നവനാണ് ദൈവം എന്ന് വിളിച്ചോതാം. ഓരോ മനുഷ്യനിലും മൃഗത്വവും മനുഷ്യത്വവും ഉണ്ടെന്നു മനസ്സിലാക്കി സ്നേഹിക്കാന്‍ പഠിക്കാം .എന്ടെ ലോകം എന്ടെ കുടുംബമാണെന്നു വിശ്വസിക്കാം ..അങ്ങനെ സ്വപ്നങ്ങളുടെ ഒരു നീണ്ട തീര്‍ഥാടനം നടത്താം ...ഈ ബ്ലോഗിലെ അംഗങ്ങളുടെ വിലയേറിയ സമയം ,അവരുടെ അഭിപ്രായങ്ങളും എഴുത്തുകളും കൊണ്ട് നിറയട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഒരു ഭാരതീയന്‍ ആര്‍ക്കെങ്കിലും ഈ...