ലോകസേവാസംഘം

അറിയില്ല എന്താണ് ഇതിനു പിന്നിലെന്ന്.പക്ഷെ വായിച്ചു മറന്ന ഏതോ പുസ്തകത്തില്‍, ഗാന്ധിജി സ്വാതന്ത്രത്തിനു ശേഷം കോണ്‍ ഗ്രസ്സിനെ പിരിച്ചു വിടാനും ,ലോക സേവാസംഘം എന്ന സംഘടന രൂപീകരിച്ചു ഇന്ത്യയുടെയും ലോകത്തിന്ടെയും നന്മയ്ക്കായി പ്രവര്‍ത്തിക്കണം എന്നും വായിച്ചതായി ഓര്‍മ്മിക്കുന്നു.ഇത് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല കാരണം ഞാനൊരു ശരാശരി ഇന്ത്യക്കാരനാണ് .എന്‍ടെ സ്വപ്നങ്ങളും ജീവിതവും ഇവിടെ ഞാന്‍ കുറിച്ചിടുന്നു .അത്ര മാത്രം ....നിങ്ങള്‍ക്കും അത് ചെയ്യാം ..ഇതൊരു സംഘമായി മാറുമെങ്കില്‍ നമുക്ക് സ്വയം ശുദ്ദീകരിച്ചു കൊണ്ട് ഭാരതാംബയെ പുതിയ ശക്തിയാക്കാം. സ്നേഹിക്കപ്പെടുകയും സ്നേഹിക്കയും ചെയ്തു ജാതി മത വര്‍ഗ്ഗ മതിലുകളെ തകര്‍ക്കാം . അടുത്തിരിക്കുന്നവനാണ് ദൈവം എന്ന് വിളിച്ചോതാം. ഓരോ മനുഷ്യനിലും മൃഗത്വവും മനുഷ്യത്വവും ഉണ്ടെന്നു മനസ്സിലാക്കി സ്നേഹിക്കാന്‍ പഠിക്കാം .എന്ടെ ലോകം എന്ടെ കുടുംബമാണെന്നു വിശ്വസിക്കാം ..അങ്ങനെ സ്വപ്നങ്ങളുടെ ഒരു നീണ്ട തീര്‍ഥാടനം നടത്താം ...ഈ ബ്ലോഗിലെ അംഗങ്ങളുടെ വിലയേറിയ സമയം ,അവരുടെ അഭിപ്രായങ്ങളും എഴുത്തുകളും കൊണ്ട് നിറയട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഒരു ഭാരതീയന്‍

ആര്‍ക്കെങ്കിലും ഈ ബ്ലോഗില്‍ എഴുതണമെന്നു ആഗ്രഹിക്കുന്നുവെങ്കില്‍ ലിങ്ക് അയച്ചു തരാം ...എന്ന് നിങ്ങളുടെ സ്നേഹിതന്‍

Comments